തിരുവനന്തപുരം: സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റിയുടെ നിര്‍ണ്ണായക മൊഴി പുറത്ത്. തട്ടിയെടുത്ത സ്വര്‍ണ്ണം പലര്‍ക്കായി വീതിച്ചു നല്കി. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയെന്ന് മൊഴി നല്‍കിയതായും സൂചന. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടന്നതും ഗൂഢാലോചന നടന്നതായി സംശയം. പുറത്തു നിന്നും ആളെ എത്തിച്ചു സ്വര്‍ണ്ണം ഉരുക്കിയെന്ന് ഉണ്ണികൃഷ്ണന് പോറ്റി മൊഴി നല്കി.
ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ സ്വര്‍ണ്ണം ഉരുക്കിയെന്ന വിവരം പങ്കു വെച്ചിരുന്നതായും ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയില്‍ പറയുന്നു. അതേസമയം ഇടപാടുകാരായിരുന്ന കല്‍പേഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കല്‍പേഷിനെ എത്തിച്ചത് ഉണ്ണികൃഷ്ണന് പോറ്റി മാത്രമല്ലെന്ന് എസ്ഐടിക്ക് സംശയം. കല്‍പേഷിന്റെ പിന്നില്‍ ഉന്നതനെ സംശയിച്ച് അന്വേഷണ സംഘം. ദേവസ്വം ബോര്‍ഡിലെ ചിലര്‍ക്ക് കല്‍പേഷിനെ കുറിച്ച് ധാരണയുണ്ട്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ആവശ്യമാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ആസൂത്രണം നടന്നുവെന്നും ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നും ഉണ്ണികൃഷ്ണന് പോറ്റി മൊഴി നല്‍കിയിരുന്നു. എസ്ഐടി അറസ്റ്റ് ചെയ്ത ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പത്തുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന് പോറ്റിയെ ഉച്ചയ്ക്ക് മുമ്പ് റാന്നി കോടതിയിലാണ് ഹാജരാക്കുക. എസ്ഐടി
കസ്റ്റഡിയില്‍ ആവശ്യപ്പെടും.