കൊച്ചി: ‘താരക പെണ്ണാളെ’ എന്ന സൂപ്പർ ഹിറ്റ് നാടൻ പാടിലൂടെ പ്രശസ്തനായ പാട്ടുകാരനും കാർട്ടൂണിസ്റ്റുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അന്തരിച്ചു.
കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനർജി. അച്യുതൻ കൊച്ചുമുകിൽ വർണ്ണൻ, കൊച്ചികാരത്തി കൊച്ചുപെണ്ണേ, കൊച്ചോല കിളിയെ തുടങ്ങിയവയാണ് മറ്റു പ്രധാന പാട്ടുകൾ. സ്വതശുദ്ധമായ ആലാപനശൈലിയിലൂടെ ശ്രദ്ധേയനായ ബാനർജി നിരവധി പാട്ടുകൾക്കു വേണ്ടി സ്വരമായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന പാട്ടാണ് ‘താരകപ്പെണ്ണളേ’.
Photo Credit: You Tube