Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

‘ലീഗ് ഹൗസിൽ’ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടി നിയമസഭ സമ്മേളനം ഉപേക്ഷിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ടു


കോഴിക്കോട്: നോട്ട് നിരോധന കാലഘട്ടത്തില്‍ ചന്ദ്രിക അക്കൗണ്ടിലേക്ക് എത്തിയ 10 കോടി രൂപ കള്ളപ്പണം ആണെന്നുള്ള ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന മുസ്ലിം ലീഗില്‍ പൊട്ടിത്തെറി.ചിന്ദ്രിക അക്കൗണ്ടില്‍ എത്തിയ പണത്തെ സംബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി. നോട്ടിസ് ലഭിച്ച സാഹചര്യത്തെച്ചൊല്ലിയാണ് ലീഗില്‍ കലാപം.

പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇതിനു കാരണക്കാരനെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ദേശീയ മുസ്ലിം യുത്ത് ലീഗിന്റെ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങള്‍ തുറന്നടിച്ചു.

ലീഗിന്റെ  നിയമ വിഭാഗം തലവനായ അഡ്വ. മുഹമ്മദ് ഷാ കോഴിക്കോട്ടെ ലീഗ് ആസ്ഥാനമായ ലീഗ് ഹൗസില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ പത്രസമ്മേളനത്തില്‍ ക്ഷണിക്കാതെ എത്തിയ മുഈന്‍ അലി തങ്ങള്‍ തനിക്ക് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട് എന്ന് അറിയിച്ചാണ് ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി ചന്ദ്രികയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ഇ.ഡിയോട് മറുപടി പറയേണ്ടത് അതുകൊണ്ട് അദ്ദേഹം ആണെന്നും തങ്ങള്‍ പറഞ്ഞു.ചന്ദ്രിക 12 കോടിയിലധികം ബാധ്യതയുണ്ട്. തൊഴിലാളികളുടെ പി.എഫ് ഇനത്തില്‍ അഞ്ചു കോടിയും ഗ്രാറ്റുവിറ്റി ഇനത്തില്‍ 1.3 കോടിയും നല്‍കാനുണ്ട്.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *