തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ.്എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9:30 മുതല്‍ 11:15 വരെയാണ് പരീക്ഷ. മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള തീയതികളിലാകും ഹയര്‍ സെക്കണ്ടറി പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ എട്ടിന് മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങും. മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. ഫെബ്രുവരി 17 മുതല്‍ 21 വരെ എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും.