തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും, സുരക്ഷയ്ക്കുമായി 1,800 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കലാമത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും താമസിക്കുന്ന സ്ഥലങ്ങളില്‍ 24 മണിക്കൂറും പോലീസ് പട്രോളിംഗ് നടത്തും. നഗരത്തില്‍ 60 ഇടങ്ങളില്‍ വാഹനപാര്‍ക്കിംഗിന് സൗകര്യം ഏര്‍പ്പെടുത്തും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ്റ്റേഷനിലും, മറ്റ് പ്രധാനയിടങ്ങളിലും സഹായത്തിന് ഹെല്പ് ഡെസ്കുകള്‍ ഉണ്ടാകും. സ്ത്രീസുരക്ഷയ്ക്കായി 300 വനിതാപോലീസും ഡ്യൂട്ടിയിലുണ്ടാകും. അടിയന്തരസാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം തേടാന്‍ 8086100100 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാം. സിറ്റി പോലീസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ക്യുആര്‍ കോഡ് വഴി പാര്‍ക്കിംഗ് സ്ഥലങ്ങളും വേദികളും കണ്ടെത്താം.
സംസ്ഥാനകലോത്സവം: സുരക്ഷയ്ക്കായി 1,800 പോലീസുകാര്‍, സഹായത്തിന് ഹെല്‍പ്പ് ഡസ്കുകളും


















