ചേലക്കര: ചേലക്കര അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ദര്‍ശനം നടത്തി. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്് കണ്‍വെന്‍ഷന് ചേലക്കരയില്‍ എത്തിയതായിരുന്നു അദ്ദേഹം. അന്തിമഹാകാളന്‍കാവ് വേലയ്ക്ക് വെടിക്കെട്ട് അനുമതിക്കായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട്് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി.
തണ്ണീര്‍ത്തടമായതിനാല്‍ മാഗസിന്‍ (വെടിക്കെട്ടുപുര) നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെന്നും, ഇതു മൂലം വെടിക്കെട്ടിന് അനുമതി കിട്ടുന്നില്ലെന്നും കമ്മിറ്റിക്കാര്‍ ചൂണ്ടിക്കാട്ടി. തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്ന് സുരേഷ്‌ഗോപി അറിയിച്ചു.
നിയമക്കുരുക്ക് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി അന്തിമഹാകാളന്‍കാവ് വേലയക്ക് വെടിക്കെട്ട് നടത്താറില്ല.