സ്ത്രീകളും ‘പുലി’കളാണെന്ന് തെളിയിച്ചുകഴിഞ്ഞെന്ന് സുരേഷ്‌ഗോപി
തൃശൂര്‍: പുലിമടകളില്‍ ഒരുക്കങ്ങള്‍ കാണാനെത്തിയ സുരേഷ്‌ഗോപി പുലിക്കളി സംഘങ്ങള്‍ക്ക് അരലക്ഷം രൂപ വീതം ഓണസമ്മാനവും നല്‍കി. ലക്ഷ്മി സുരേഷ്‌ഗോപി ട്രസ്റ്റില്‍ നിന്നാണ് സുരേഷ്‌ഗോപി അഞ്ച് ദേശങ്ങള്‍ക്കും അരലക്ഷം രൂപ വീതം നല്‍കിയത്.
അഞ്ച് ദേശങ്ങളുടെ പുലിമടകളിലും സുരേഷ് ഗോപിയെത്തിയത് സംഘാടകര്‍ക്ക് ആവേശമായി. പുലികളുടെ മെയ്യെഴുത്തും ഒരുക്കങ്ങളും അദ്ദേഹം കൗതുകത്തോടെ നോക്കിക്കണ്ടു.
പുലിക്കളിയിലെ പെണ്‍സാന്നിധ്യത്തോടെ സ്ത്രീകളും പുലികളാണെന്ന് തെളിയിച്ചിരിക്കുകയാണന്ന് സുരേഷ്‌ഗോപി പറഞ്ഞു. പുലിക്കളിയില്‍ ആണ്‍, പെണ്‍ വ്യത്യാസം വേണ്ട. സ്ത്രീകള്‍ക്കും പങ്കെടുക്കാനുള്ള അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.