ഹരിതകര്‍മ സേനയ്ക്ക് ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍ നിന്ന് ഈടാക്കും
കൊച്ചി: ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ കൊടുക്കാന്‍ മടിക്കുന്നവര്‍ക്ക് തിരിച്ചടി. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക്്് വസ്തു നികുതി കുടിശികയായി കണക്കാക്കി ഈടാക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ഹരിത കര്‍മ സേന. എല്ലാ വാര്‍ഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടുകാര്‍ യൂസര്‍ ഫീ നല്‍കണം. ഇത് കൊടുക്കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് യൂസര്‍ …
ഹരിതകര്‍മ സേനയ്ക്ക് ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍ നിന്ന് ഈടാക്കും Read More »