Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹരിതകര്‍മ സേനയ്ക്ക് ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍ നിന്ന് ഈടാക്കും

കൊച്ചി: ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ കൊടുക്കാന്‍ മടിക്കുന്നവര്‍ക്ക് തിരിച്ചടി.  യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക്്് വസ്തു നികുതി കുടിശികയായി കണക്കാക്കി ഈടാക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ഹരിത കര്‍മ സേന. എല്ലാ വാര്‍ഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടുകാര്‍ യൂസര്‍ ഫീ നല്‍കണം. ഇത് കൊടുക്കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് യൂസര്‍ ഫീ നല്‍കാതെ കുടിശിക വന്നാല്‍ അത് വസ്‌കു നികുതിക്കൊപ്പം ഈടാക്കാം. എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമടക്കം പരിഗണിക്കില്ല. എല്ലാവരില്‍ നിന്നും ഫീ ഈടാക്കും. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടതും അതാത് തദ്ദേശ സ്ഥാപനങ്ങളാണ്. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് ഹരിതകര്‍മ്മ സേനയുടെ സേവനം നിഷേധിക്കാനും അധികാരമുണ്ടായിരിക്കും. സ്വന്തമായി പുരയിടമുള്ളവര്‍ക്ക് പോലും അജൈവമാലിന്യം കുഴിച്ചിടാനോ കത്തിച്ച് കളയാനോ നിലവില്‍ വ്യവസ്ഥയില്ല.

കുടുംബശ്രീ മിഷന്റെ  നേതൃത്വത്തില്‍ സംസ്ഥാനത്ത് നിലവില്‍ 30,000 ഹരിത കര്‍മ്മ സേന അംഗങ്ങളുണ്ട്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം ഹരിതകര്‍മ്മ സേന ഗ്രീന്‍ കേരള കമ്പനിക്കാണ് കൈമാറുന്നത്. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ അടക്കമുള്ള തീരുമാനങ്ങളും ഉടനുണ്ടാകുമെന്ന് തദ്ദേശ വകുപ്പ് വിശദീകരിച്ചു.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യം ശേഖരിക്കേണ്ടത് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരാണ്. അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ഇവര്‍ക്കുള്ള യൂസര്‍ ഫീ നിശ്ചയിച്ച് നല്‍കണം. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ  പ്രത്യേകതയും അനുസരിച്ച് 50 മുതല്‍ 100 രൂപവരെയാണ് പ്രതിമാസ യൂസര്‍ ഫീ.

കുടുംബശ്രീ മിഷന്റെ  നേതൃത്വത്തില്‍ സംസ്ഥാനത്ത് നിലവില്‍ 30,000 ഹരിത കര്‍മ്മ സേന അംഗങ്ങളുണ്ട്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം ഹരിതകര്‍മ്മ സേന ഗ്രീന്‍ കേരള കമ്പനിക്കാണ് കൈമാറുന്നത്. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ അടക്കമുള്ള തീരുമാനങ്ങളും ഉടനുണ്ടാകുമെന്ന് തദ്ദേശ വകുപ്പ് വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *