Newsskerala

സംസ്ഥാനത്ത് എസ്ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പട്ടിക ലഭ്യമാണ്.

1.31 കോടി പുരുഷന്‍മാര്‍ – 1.38 കോടി സ്ത്രീകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. 277 തേര്‍ഡ് ജെന്‍ഡര്‍, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടര്‍മാര്‍ മാരും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം നേടി. ഡിസംബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 24 ലക്ഷം പേര്‍ പുറത്തായിരുന്നു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍ ഉള്‍പ്പെടെ 53229 പേര്‍ കൂടി ഹിയറിങ്ങിനു ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഹിയറിംഗിന് ശേഷം കരട് പട്ടികയില്‍ നിന്ന് 15.11 ലക്ഷം വോട്ടര്‍മാരുടെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *