പൂർണ്ണ യുദ്ധത്തിന് സാധ്യത; ജമ്മുവിലും, രാജസ്ഥാനിലും, പഞ്ചാബിലും പാക്കിസ്ഥാന്റെ ഡ്രോൺ -മിസൈൽ ആക്രമണ ശ്രമം
ദില്ലി: ജമ്മു എയർപോർട്ടും രാജസ്ഥാനിലെ അതിർത്തി പ്രദേശമായ ജൈസൽമേർ ലക്ഷ്യമാക്കിയും, പഞ്ചാബിലും ഇന്ന് രാത്രി 8 മണിയോടെ പാക്കിസ്ഥാന്റെ ഡ്രോൺ – മിസൈൽ ആക്രമണശ്രമം. ജമ്മു എയർപോർട്ട് ലക്ഷ്യമാക്കി എത്തിയ നിരവധി പാക്ക് ഡ്രോണുകളെ ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം തകർത്തു. രാജസ്ഥാനിലെ ജൈസൽമേറിലും ആക്രമണം ഇന്ത്യയുടെ പ്രതിരോധ സംവിധാനം തടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കാശ്മീരിലെ ദേശീയ ഹൈഡൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിന് നേരെയും കുപ്പുവാരയിലും ഡ്രോൺ ആക്രമണശ്രമം പാകിസ്ഥാൻ നടത്തിയിരിക്കുകയാണ്. 15 ഇന്ത്യൻ നഗരങ്ങൾ …