Newsskerala

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധ; 2 മരണം

തിരുവനന്തപുരം:  വിഴിഞ്ഞത്ത് രണ്ടു പേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നെന്ന് സംശയം. കൊല്ലം നിലമേല്‍ സ്വദേശികളായ റഷീദാ ബീവി, മരുമകന്‍ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം എത്തിയ ഇവരുടെ കുടുംബം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ഇവര്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിഞ്ഞത്ത് വൈകിട്ട് മാത്രം തുറക്കുന്ന ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഈ ഹോട്ടല്‍ പോലീസ് പൂട്ടിച്ചു.
മരിച്ച രണ്ട് പേരും നിലവില്‍ ആശുപത്രിയിലുള്ളയാളും മീന്‍ മുട്ട കൊണ്ടുള്ള വിഭവം കഴിച്ചതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത് ആറ് പേരില്‍ നാല് പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്. സജീന ഉള്‍പ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേല്‍ ആശുപത്രിയില്‍

Leave a Comment

Your email address will not be published. Required fields are marked *