സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി റമീസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിലിനായി കസ്റ്റഡിയിൽ നൽകും
കൊച്ചി: നയതന്ത്ര ചാനല്‍വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് അറസ്റ്റില്‍. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇ.ഡി യുടെ അറസ്റ്റ്. റമീസിനെ കോടതി റിമാന്‍ഡ് ചെയ്തതോടെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. ദുബായിൽ നിന്ന് റമീസാണ് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. 2014 ൽ വാളയാർ കാടുകളിൽ മാനിനെ വേട്ടയാടിയതിനും ഇയാൾ അറസ്റ്റിലായിരുന്നു. സ്വർണ്ണ കടത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിയാണ് റമീസ് മാഫിയ സംഘത്തിൻറെ മുഖ്യസൂത്രധാരനായി മാറുന്നത്. റമീസിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. …