കൊച്ചി: നയതന്ത്ര ചാനല്‍വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് അറസ്റ്റില്‍. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇ.ഡി യുടെ അറസ്റ്റ്. റമീസിനെ കോടതി റിമാന്‍ഡ് ചെയ്തതോടെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. ദുബായിൽ നിന്ന് റമീസാണ് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. 2014 ൽ വാളയാർ കാടുകളിൽ മാനിനെ വേട്ടയാടിയതിനും ഇയാൾ അറസ്റ്റിലായിരുന്നു.
സ്വർണ്ണ കടത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിയാണ് റമീസ് മാഫിയ സംഘത്തിൻറെ മുഖ്യസൂത്രധാരനായി മാറുന്നത്. റമീസിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. അടുത്ത നാളുകളിലായി സ്വർണ്ണക്കടത്ത് കേസ് വീണ്ടും സജീവമായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ തുടങ്ങിയതിനാൽ ചോദ്യം ചെയ്യലിൽ റീസിന്റെ മൊഴികൾ നിർണായകമാകും. 2020 ജൂണിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗിൽ നിന്ന് സ്വർണ്ണം പിടികൂടിയ സംഭവത്തിന് മുൻപുള്ള സ്വർണ്ണ കടത്തുകളെ കുറിച്ചും ഇഡി വിശദമായ ചോദ്യം ചെയ്യും. 2014 മുതലാണ് റമീസ് സ്വർണ്ണക്കടത്തിൽ സജീവമാകുന്നത്. സ്വപ്നയും സരിത്തു മടങ്ങിയ മറ്റു പ്രതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയാണ് റമീസ്. കേസിൽ ഇഡി മുൻപ് മൂന്നുതവണ ഇയാളെ ചോദ്യം ചെയ്യലിന് വേണ്ടി വിളിപ്പിച്ചിരുന്നു. അതിനുശേഷം ആണ് അറസ്റ്റ് ചെയ്തത്.