തൃശൂര്‍ ചേറൂരില്‍ ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ചു കൊന്ന്പ്രവാസി പോലീസില്‍ കീഴടങ്ങി
തൃശൂര്‍: ചേറൂര്‍ കല്ലടിമൂലയില്‍ ഭാര്യയെ പ്രവാസിയായ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഉണ്ണിക്കൃഷ്ണനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇയാള്‍ ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇന്ന് വെളുപ്പിന് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ സൂൂപ്പര്‍മാര്‍ക്കറ്റില്‍ …