മുൻ വി.സി.ക്കെതിരായ അച്ചടക്ക നടപടി നിലനിൽക്കില്ല; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി
ഡോ. സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി കൊച്ചി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി വാദം പോലും കേള്‍ക്കാതെ സുപ്രീംകോടതി തള്ളി. ഗവര്‍ണറും, സര്‍ക്കാരും തമ്മിലുള്ള പ്രശ്നത്തില്‍ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി. ഡോ. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. യു.ജി.സി വ്യവസ്ഥകള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്തായ …