Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

education

മുൻ വി.സി.ക്കെതിരായ അച്ചടക്ക നടപടി നിലനിൽക്കില്ല; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി

ഡോ. സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി കൊച്ചി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ  ഹര്‍ജി വാദം പോലും കേള്‍ക്കാതെ സുപ്രീംകോടതി തള്ളി. ഗവര്‍ണറും, സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഡോ. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. യു.ജി.സി വ്യവസ്ഥകള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്തായ …

മുൻ വി.സി.ക്കെതിരായ അച്ചടക്ക നടപടി നിലനിൽക്കില്ല; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി Read More »

പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ; വിദ്യാർത്ഥികൾക്ക് റെക്കോർഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്കൂൾ

കൊച്ചി: കേരളത്തിലെ ബിസിനസ് സ്കൂളുകൾക്കിടയിൽ മികച്ച നേട്ടങ്ങൾ നേടി മുന്നേറുകയാണ് കോഴിക്കോട് ആസ്ഥാനമായ ഐയിമര്‍ ബി സ്കൂൾ. സംസ്ഥാനത്ത് തന്നെ ഇതാദ്യമായി സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിലൂടെ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ജോലി നേടി കൊടുക്കുക എന്ന നേട്ടമാണ് സ്കൂൾ സമീപകാലത്ത് നേടിയിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ സി ടി സിയാണ് ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുക. രാജ്യത്ത് തന്നെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടിയാണ് ഈ …

പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ; വിദ്യാർത്ഥികൾക്ക് റെക്കോർഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്കൂൾ Read More »

പെണ്‍കുട്ടികള്‍ക്കു മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്റെ ആന്‍തെ സ്‌കോളര്‍ഷിപ്പ് 

Watch Video here ആദ്യ 200 റാങ്കുകാര്‍ക്ക് കാഷ് അവാര്‍ഡും, 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പും 2 ലക്ഷം രൂപ മുതല്‍ 20,000 രൂപ വരെ ക്യാഷ് പ്രൈസ് തൃശൂര്‍: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസ് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കി. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7-12 ക്ലാസില്‍ പഠിക്കുന്ന 2,000 വിദ്യാര്‍ത്ഥിനികള്‍ക്ക്  സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കും. സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിനാവശ്യമായ …

പെണ്‍കുട്ടികള്‍ക്കു മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്റെ ആന്‍തെ സ്‌കോളര്‍ഷിപ്പ്  Read More »

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക:കണ്ണൂര്‍ വി.സിയുടെ ശുപാര്‍ശ  ഗവര്‍ണര്‍  മടക്കി

ഗവര്‍ണറെ മറികടന്നു കഴിഞ്ഞ വര്‍ഷം നടത്തിയ നോമിനേഷനുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു അന്നത്തെ ഹര്‍ജി കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ശുപാര്‍ശ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയാണ് മടക്കിയത്. 72 ബോര്‍ഡുകളിലേക്കുള്ള പട്ടികയാണ് വി.സി. നല്‍കിയിരുന്നത്. എന്നാല്‍ ചട്ട ലംഘനമാണെന്നും  നോമിനേഷന്‍ നടത്താന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിലപാടെടുത്തത്. …

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക:കണ്ണൂര്‍ വി.സിയുടെ ശുപാര്‍ശ  ഗവര്‍ണര്‍  മടക്കി Read More »

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷാ ഫലം ജൂലായില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം അടുത്ത മാസം പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാ ഫലം ജൂലായ് നാലിന് പുറത്തുവിടും. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലായ് 10ന് പ്രഖ്യാപിക്കും. പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലെന്ന് സി.ബി.എസ്.ഇ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലാണ് കേരളത്തിലടക്കം സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ നടത്തിയത്. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ആകാശ്- ബൈജൂസ് കീം കോഴ്‌സുകള്‍ തുടങ്ങുന്നു

തൃശൂര്‍: പ്രവേശനപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മത്സരസജ്ജരാക്കാന്‍ ആധുനിക പഠനമാതൃകയുമായി ആകാശ്-ബൈജൂസ്. മുന്‍നിര പരീക്ഷാ ഒരുക്ക സേവനദാതാക്കളായി ഇന്ത്യയില്‍ പേരെടുത്ത  ആകാശ്- ബൈജൂസ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന റീജനല്‍ എന്‍ജിനീയറിംഗ് കോളേജുകളിലേക്കും, ജെ.ഇ.ഇ മെയിന്‍സിനും കേരള എന്‍ജിനീയറിംഗ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കും (കീം) പുതിയ കോഴ്‌സുകള്‍ തുടങ്ങും. സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞാല്‍ ഇംഗ്ലീഷില്‍ മാത്രമായുള്ള  കോഴ്‌സുകള്‍ ആരംഭിക്കും.സി.ബി.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിന് പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനീയറിംഗ്  വിദ്യാര്‍ഥികളെ എത്തിക്കാനാണ്  പുതിയ …

ആകാശ്- ബൈജൂസ് കീം കോഴ്‌സുകള്‍ തുടങ്ങുന്നു Read More »