ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു
കൊച്ചി: ഉത്തരാഖണ്ഡ് സില്‍കാര ടണല്‍ രക്ഷാദൗത്യം വിജയം. ടണലില്‍ നിന്ന് 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു. ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. …
ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു Read More »