ന്യൂഡല്‍ഹി: ആഫിക്കയിലെ മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞ് 3 ഇന്ത്യക്കാര്‍ മരിച്ചു. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരാണ് മരിച്ചത്. അഞ്ചു പേരെ രക്ഷിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മലയാളിയടക്കം അഞ്ച് പേരെ കാണാതായി. ബെയ്റ തുറമുഖത്താണ് അപകടമുണ്ടായത്
ഇന്നലെയാണ് ബോട്ട് മറിയുന്നത്. എണ്ണക്കപ്പലിലേക്ക് പുതിയ ക്രൂവിനെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. 12 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരെ കാണാതാവുകയായിരുന്നു. ജീവനക്കാരെ എത്തിച്ചിരുന്നത് ഇന്ത്യന്‍ ഏജന്‍സിയായിരുന്നു. മരണപ്പെട്ടവരില്‍ മലയാളിയുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. രക്ഷപ്പെട്ടവരുടെ കൂട്ടത്തിലും മലയാളുകളുണ്ടെന്ന സൂചനയുമുണ്ട്.
എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിനെയാണ് കാണാതായത്. മൂന്നുദിവസം മുന്‍പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയത്. മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കി. ഒന്‍പത് മാസം മുന്‍പാണ് ഇന്ദ്രജിത്ത് ഈ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.