Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ മേയര്‍ നല്ല മനുഷ്യന്‍, ക്ലീന്‍ചിറ്റുമായി സുരേഷ്‌ഗോപി


തൃശൂര്‍:  കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ നല്ല മനുഷ്യനാണെന്നും എന്നാല്‍, അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിനാല്‍ മേയര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരില്‍ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനെ ചിലര്‍ ഭയക്കുകയാണ്. അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ ക്യാപ്‌സൂളുകളാണ്. തൃശൂരില്‍ ഒരു എം.പി വേണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചെങ്കില്‍, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ അഞ്ച് എണ്ണം എങ്കിലും നിങ്ങള്‍ ബിജെപിക്ക് സമ്മാനിക്കണം. ശുദ്ധീകരണത്തിന്റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു.ബിജെപിയെ തകര്‍ക്കാന്‍ അങ്ങേയറ്റം ശത്രുത മനോഭാവമുള്ള മുഖ്യമന്ത്രിയും മകനുമുള്ള സംസ്ഥാനമാണ് തമിഴ്‌നാടെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *