Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പ്രോട്ടോക്കോള്‍ വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് തൃശൂര്‍ മേയര്‍

തൃശൂര്‍: മേയര്‍ പദവി അത്ര ചെറുതല്ലെന്ന വാദവുമായി വീണ്ടും തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്.  കോര്‍പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ തന്നെ അധ്യക്ഷനാക്കുന്നില്ലെന്നും വര്‍ഗീസ് പറഞ്ഞു.

പൂങ്കുന്നം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയദിനാഘോഷത്തോടനുബന്ധിച്ചുള്ള ഫഌക്‌സിലെ ഫോട്ടോ ചെറുതായി പോയതുകൊണ്ടാണ്് ചടങ്ങില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയുള്ള വിമര്‍ശനം തെറ്റാണെന്നും മേയര്‍ക്ക് പ്രോട്ടോക്കോള്‍ പ്രകാരം ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു. സംഭവം മേയര്‍ പദവിയെ അപമാനിക്കുന്നതിന് തുല്യമാണ്.
‘പ്രോട്ടോക്കോള്‍ പ്രകാരം കോര്‍പറേഷനിലെ ചടങ്ങുകളില്‍ അധ്യക്ഷനാകേണ്ടത് ഞാനാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ പറഞ്ഞോട്ടെ, തിരുത്താന്‍ തയ്യാറാണ്. മേയര്‍ എന്ന നിലയില്‍ ഇത്തരം പ്രവൃത്തികള്‍ മാനസികവിഷമമുണ്ടാക്കുന്നതാണ്’. മേയര്‍ പറഞ്ഞു.
പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നത്. അധികാരം എന്തെന്നറിഞ്ഞാല്‍ ചോദിച്ചുവാങ്ങും. അതെന്റെ സ്വഭാവമാണ്. ഇതുസംബന്ധിച്ച് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കും വകുപ്പ് മേധാവികള്‍ക്കും കത്തെഴുതും”  എം.കെ. വര്‍ഗ്ഗീസ് പറഞ്ഞു.

തൃശൂര്‍ പൂങ്കുന്നം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ നടന്ന ചടങ്ങിലെ ഫോട്ടോയാണ് വിവാദമായത്. ചടങ്ങിലെ ഉദ്ഘാടകന്‍ എംഎല്‍എ പി ബാലചന്ദ്രന്‍ ആയിരുന്നു.  വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പരാതി അറിയിച്ച ശേഷമാണ്് മേയര്‍ വേദിവിട്ടത്.

ഉദ്ഘാടകനായ എം.എല്‍.എ പി.ബാലചന്ദ്രന്റെ ഫോട്ടോ ഫഌക്‌സില്‍ വലുതാക്കിയും, മേയറുടെ ഫോട്ട ചെറുതാക്കിയുമാണ് വെച്ചിരുന്നത്.
ഇതിനിടെ വിവാദത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പി. ബാലചന്ദ്രന്‍ എം.എല്‍.എ. സ്ഥലത്തെത്തിയില്ല.

മുഖ്യാതിഥിയായ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ. ഗോപകുമാറിന്റെ അവസരോചിതമായ ഇടപെടല്‍ സ്്കൂള്‍ അധികൃതര്‍ക്ക് ആശ്വാസമായി. ചടങ്ങ് മുടക്കരുതെന്ന്്് പറഞ്ഞ ഗോപകുമാര്‍ ഉദ്ഘാടനവും നടത്തി.  ആശംസ അറിയിക്കാനെത്തിയ കൗണ്‍സിലര്‍ എ.കെ. സുരേഷ് അധ്യക്ഷനുമായി. നൂറിലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു.

Photo Credit: Newss Kerala

Leave a Comment

Your email address will not be published. Required fields are marked *