ചാലക്കുടി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാത മുരിങ്ങൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കൊടകരയില്‍ നിന്ന്് ആളൂര്‍, മാള വഴിയാണ് കൊച്ചിയിലേക്ക് പോകേണ്ടത്. അടിപ്പാത നിര്‍മ്മാണം നടക്കുന്ന മുരിങ്ങൂര്‍, ചിറങ്ങര ഭാഗത്താണ് കൂടുതല്‍ കുരുക്ക്. അവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ ഇന്ന് രാവിലെ മുതല്‍ ഗതാഗതക്കുരുക്ക് തുടങ്ങി.സര്‍വീസ് റോഡ് ടാറിങ്ങോടു കൂടി നേരിയ അയവുണ്ടായെങ്കിലും വീണ്ടും കുരുക്കു മുറുകിയത് യാത്രക്കാരെ വലയ്ക്കുകയാണ്. തൃശൂരില്‍നിന്ന് എറണാകുളത്തേക്കു പോകുന്ന പാതയിലും കുരുക്കുണ്ടായിരുന്നു. ഇരു ദിശകളിലേക്കും കുരുക്കു മുറുകുന്നത് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ളവയെ ബുദ്ധിമുട്ടിലാക്കുകയാണ്.
ഡിവൈന്‍ നഗര്‍ മേല്‍പാതയിലൂടെ മൂന്നു വരിയായെത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് വളവു തിരിഞ്ഞു കൂടുതല്‍ ഇടുങ്ങിയ ഈ സര്‍വീസ് റോഡിലൂടെ തിരിഞ്ഞുപോകേണ്ടി വരുന്നതു കൂടുതല്‍ ശക്തമായ ഗതാഗതക്കുരുക്കിനു വഴിയൊരുക്കും. അതിനിടെ കൊരട്ടിയില്‍ മേല്‍പാലം നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി പൈലിങ്, മണ്ണു പരിശോധന എന്നിവ നടത്തി. ഇവിടെയും പ്രധാനപാത അടച്ചു കെട്ടി സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിടാനാണു നീക്കം. ഇതിനായി സര്‍വീസ് റോഡിന്റെ ടാറിങ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
പാലിയേക്കര ദേശീയപാത മുരിങ്ങൂരില്‍ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷം
















