Newsskerala

മക്കയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; 40 മരണം

ജിദ്ദ: മക്കയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 40 പേര്‍ മരിച്ചു. ഹൈദരാബാദില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. മക്കയില്‍ നിന്ന് മദീനയിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഉംറ തീര്‍ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.

മദീനയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സില്‍ എത്ര പേര്‍ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനാല്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഇതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവില്‍ ഇന്ത്യന്‍ ഏജന്‍സികളും ഉംറ ഏജന്‍സികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *