തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരം നടന്ന തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ വിജയം അപ്രതീക്ഷിതമെന്ന്് സി.പി.ഐ നേതാവും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസിന് കിട്ടിയതിനേക്കാള്‍ പതിനാലായിരത്തോളം വോട്ട് തനിക്ക് കൂടുതല്‍ കിട്ടി. കഴിഞ്ഞ തവണ 93,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച യു.ഡി.എഫിന് ഇത്തവണ ഒരു ലക്ഷത്തോളം വോട്ടുകളാണ് കുറഞ്ഞത്.
യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി.
തൃശൂരില്‍ വര്‍ഗീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചതില്‍ നിരാശയുണ്ട്്. ബി.ജെ.പിയെപ്പോലെയുള്ളൊരു വര്‍ഗീയ പാര്‍ട്ടിക്ക്് തൃശൂരില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്ന്് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
വര്‍ഗീയതക്ക് എതിരായ പോരാട്ടം തുടരും. ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലീഡ് നേടാന്‍ കഴിഞ്ഞത്്് അപ്രതീക്ഷിതമാണ്. പരാജയത്തിന്റെ കാരണം ബൂത്തുതലത്തില്‍ ഇഴകീറി പരിശോധിക്കും. ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.