പത്തനംതിട്ട: ശബരിമല സ്വ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം തട്ടിയെടുത്തെന്നു സ്ഥിരീകരിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വത്തു സമ്പാദനം ആയിരുന്നു ലക്ഷ്യം. സ്വര്‍ണ്ണപ്പാളിയില്‍ നിന്നും തട്ടിയെടുത്തത് രണ്ടു കിലോയിലധികം സ്വര്‍ണ്ണം.സാമ്പത്തിക ലാഭത്തിനായി ദ്വാരപാലക പാളികള്‍ പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ചു. പോറ്റിയെ റാന്നി കോടതി രണ്ടാഴ്ചത്തേക്ക്് കസ്റ്റഡിയില്‍ വിട്ടു.
ആചാരലംഘനം നടത്തി.ദുരൂപയോഗം ചെയ്ത സ്വര്‍ണത്തിന് പകരം സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി. അവരില്‍ നിന്ന് വലിയ അളവില്‍ സ്വര്‍ണ്ണം വാങ്ങി അത് ഉപയോഗിക്കാതെ കൈവശപ്പെടുത്തി. കേരളത്തിലും പല ക്ഷേത്രങ്ങളിലും വീടുകളിലും എത്തിച്ച് ഒരു സുരക്ഷിതവും ഇല്ലാതെ സ്വര്‍ണ്ണപ്പാളികള്‍ പൂജ നടത്തി. അന്യായ ലാഭം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികളുടെ പ്രവര്‍ത്തികള്‍ സമൂഹത്തിലും വിശ്വാസികള്‍ക്കിടയിലും ആശങ്ക ഉണ്ടാക്കി. തട്ടിയെടുത്ത സ്വര്‍ണ്ണം എങ്ങനെ വിനിയോഗിച്ചു എന്നും കൂട്ടുത്തരവാദികളെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ അന്വേഷണസംഘം വ്യക്തമാക്കുന്നു.