ഡൽഹി : കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഫീസ് ഇല്ലാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. നിലവിൽ, യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. റദ്ദാക്കുന്ന സമയത്തിനനുസരിച്ച് വലിയ തുക പിഴയായി ഈടാക്കുന്ന ഈ പ്രക്രിയ വളരെ ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമാണ്. ഈ സമ്പ്രദായം അന്യായമാണ്, യാത്രക്കാരുടെ താൽപ്പര്യത്തിന് എതിരുമാണ്’ മന്ത്രി പറഞ്ഞു._
കൺഫേം ട്രെയിൻ ടിക്കറ്റിലെ യാത്രാ തീയതി ഇനി മാറ്റാം,
