Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നാടിന് വെളിച്ചം പകർന്നത് കവികൾ: ഗവർണ്ണർ

എടപ്പാൾ: നാടിന് നന്മയുടെ വെളിച്ചം പകർന്നവരാണ് കവികൾ എന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മഹാകവി അക്കിത്തം വാർഷികത്തിെൻ്റ ഭാഗമായി നിളാ വിചാരവേദി എടപ്പാൾ വള്ളത്തോൾ വിദ്യാപീഠം ഹാളിൽ നടന്ന അക്കിത്തം സ്മൃതി പൊന്നാനി കളരി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. 

മഹത്തരമായ ചിന്തകളാൽ കവികൾ പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും, പ്രതിഫലിപ്പിക്കുകയും ചെയ്തു. മഹാകവിയുടെ പ്രവർത്തനങ്ങളെ നമിക്കുന്നു, തലമുറ അദ്ദേഹത്തിൻ്റെ ചെയ്തികളെ മറ്റുള്ളവരിരിലേക്ക് പകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വള്ളത്തോൾ വിദ്യാപീഠം സെക്രട്ടറി ചാത്തനാത്ത് അച്യുതനുണ്ണി അദ്യക്ഷനായി, പ്രജ്ഞാ പ്രവാഹ് ദേശിയ ഓർഗ്ഗനൈസിഗ് സെക്രട്ടറി ജെ.നന്ദകുമാർ അക്കിത്തം അനുസ്മരണം നടത്തി.ചടങ്ങിൽ അക്കിത്തം രചിച്ച രണ്ട് പുസ്തകങ്ങളുടെ ഹിന്ദി വിവർത്തനം പ്രകാശനം നടത്തി. പുസ്തക രചയിതാക്കളായ ഡോ.കെ.ജി.പ്രഭാകരൻ, ഡോ.ആർസ്സു  എന്നിവരെ ഗവർണ്ണർ ചടങ്ങിൽ ആദരിച്ചു.പ്രമുഖ കവി അഡ്വ: പി.ടി.നരേന്ദ്രമേനോൻ, വി.മുരളി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കുമാരി വരദ.പി.എൻ. അക്കിത്തം കവിതയായ സത്യപൂജ ആലപിച്ചു.

ചടങ്ങിൽ പ്രമുഖ ഹിന്ദി പ്രസാധകരായ രാജ് കമൽ, പ്രകാശി മാനേജിങ്ങ് ഡയറക്ടർ അശോക് മഹേശ്വരിയെ ആദരിച്ചു.  ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ കവിയുടെ മകൾ ഇന്ദിര , തപസൃ കലാവേദി സെക്രട്ടറി അനൂപ് കുന്നത്ത്, അഡ്വ: പ്രഭാ ശങ്കർ വി പിൻ കുടിയേടത്ത്, മായ അഷ്ടമൂർത്തി, കൃഷ്ണകുമാർ .കെ.ടി, തുടങ്ങിയവർ പങ്കെടുത്തു.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *