തൃശൂര്‍: സ്ഥലമെടുപ്പിനുള്ള നീക്കം റെയില്‍വേ മന്ത്രാലയത്തെ കബളിപ്പിക്കാനുള്ള നടപടിയാണെന്ന ആരോപണം ശക്തമായിരിക്കേ കേരള സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി ( സില്‍വര്‍ ലൈന്‍) സര്‍വേ തുടങ്ങി. മൂന്ന് ജില്ലകളില്‍ സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ സ്ഥലമെടുക്കുന്നതിനുള്ള സര്‍വേ നടത്തുന്നത്. ജനങ്ങളുടെ എതിര്‍പ്പ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്ഥലമെടുക്കുന്നത്.
അതേസമയം സില്‍വര്‍ പദ്ധതി അശാസ്ത്രീയമെന്നും, ഗുരുതരപരിസ്ഥിതി ആഘാതത്തിന് ഇടയാക്കുമെന്നും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി പറയുന്നു. പദ്ധതി സംബന്ധിച്ച പാരിസ്ഥിതിക പഠനം തുടങ്ങിയിട്ടില്ല. പഠനം നടത്തി എസ്റ്റിമേറ്റ് പുതുക്കണം. സാമൂഹിക ആഘാത പഠനവും നടത്തിയിട്ടില്ല. പദ്ധതിയുടെ രൂപരേഖയില്‍ സമഗ്രമാറ്റം വേണമെന്ന ദക്ഷിണ റെയില്‍വേയുടെ ആവശ്യവും പരിഗണിച്ചിട്ടില്ലെന്നും സമിതി ആരോപിക്കുന്നു. ഇതിന് പരിഹാരം കാണാതെ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടില്ല. കേന്ദ്രത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ പോലൂം സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും, ഇതുമൂലം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കെ-റെയില്‍ അധികൃതര്‍ ആരേയും കാണാതെ മടങ്ങിയെന്നും സമര സമിതി നേതാവ് ലിന്റോ വരടിയും പറഞ്ഞു.
#WatchNKVideo