Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നാണംകെട്ട് പുറത്തേക്ക് …. പ്രിയക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി …

രണ്ടാം റാങ്കുകാരനായ 21 വർഷത്തിന് മേലെ അധ്യാപന യോഗ്യതയുള്ള ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹർജി അംഗീകരിക്കുന്നു എന്ന് ഹൈക്കോടതി

റാങ്ക് ലിസ്റ്റ്  പുനക്രമീകരിക്കണം മെന്ന് കോടതി

ജോസഫ് സ്കറിയ ഒന്നാം സ്ഥാനക്കാരൻ ആവാൻ സാധ്യത

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ പത്നി പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറായി റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നൽകിയത് അവർക്ക് മതിയായ യോഗ്യത ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. 

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലും പ്രിയക്ക് ഇല്ല എന്ന് കോടതി കണ്ടെത്തിയത് സർക്കാരിനും സിപിഎമ്മിനും വലിയ പ്രഹരമായി.

സ്വജനപക്ഷപാതത്തിലൂടെയും പാർട്ടിക്കാരെ തള്ളിക്കയറ്റിയും കേരളത്തിലെ സർവകലാശാല ചുവപ്പ് പുതപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്ന് ആരോപണത്തിന് ബലം നൽകുന്നത് കൂടിയാണ് ഈ കോടതിവിധി .

എട്ടുവർഷം അസിസ്റ്റൻറ് പ്രൊഫസറായി അധ്യാപന പരിചയം വേണ്ട പ്രിയക്ക് കൃത്യമായ യോഗ്യത ഇല്ലെന്ന് കോടതി പറഞ്ഞു. സ്റ്റുഡൻറ് കോഡിനേറ്റർ ആയും എൻഎസ്എസ് കോഡിനേറ്ററായും പ്രവർത്തിച്ചത് അധ്യാപന പരിചയമായി യു.ജി.സി മാനദണ്ഡപ്രകാരം കണക്കാക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കണ്ണൂർ സർവ്വകലാശാലയുടെ ഓർഡിനൻസിൽ പോലും എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമല്ല എന്ന വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിലെ പ്രവർത്തി പരിചയം അധ്യാപന പരിചയമായി കാണണമെന്ന് പ്രിയയുടെ വാദവും കോടതി തള്ളി.

കേരളത്തിലെ സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ കുടുംബവാഴ്ചയാണ് എന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തെ സാധൂകരിക്കുന്നതായി ഈ കോടതിവിധി. പ്രിയയുടെ ഒന്നാം റാങ്കിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും കനത്ത പ്രഹരമാണ് കോടതി ഉത്തരവ്.

എൻഎസ്എസിന് വേണ്ടി കുഴിവെട്ടിയത് അധ്യാപന യോഗ്യതയായി കണക്കാക്കാൻ പാടില്ല എന്ന് മാധ്യമങ്ങൾ കോടതിയുടെ നിരീക്ഷണമായി ഇന്നലെ റിപ്പോർട്ട് ചെയ്തത് വലിയ വിവാദമായിരുന്നു.
എൻഎസ്എസിന് വേണ്ടി കുഴി വെട്ടിയത് മാത്രമല്ല കക്കൂസിന് കുഴി ഉണ്ടാക്കിയതും അഭിമാനമായി കാണുന്നു എന്ന വിവാദ പോസ്റ്റ് പ്രിയ വർഗീസ് ഇന്നലെ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഒന്നരമണിക്കൂറിന് ശേഷം പ്രിയ പോസ്റ്റ് പിൻവലിച്ചു.

എൻഎസ്എസിന്റെ പ്രവർത്തനങ്ങളെ ഒരിക്കലും മോശമായി കണ്ടിട്ടില്ല എന്നും മാത്രമല്ല എൻഎസ്എസിന്റെ പ്രവർത്തനങ്ങളിൽ വലിയ മതിപ്പുണ്ട് എന്നും പക്ഷേ പ്രിയയുടെ എൻഎസ്എസുമായ ബന്ധപ്പെട്ട പ്രവർത്തി പരിചയം അസോസിയേറ്റ് പ്രൊഫസർ ആവാനുള്ള അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *