ന്യൂഡല്‍ഹി: മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും, ഗ്രാമീണമേഖലയ്ക്കും കൈനിറയെ ആനുകൂല്യങ്ങളും പദ്ധതികളും ഉള്‍ക്കൊള്ളിച്ചുള്ള ജനക്ഷേമബജറ്റാണിത്. തൊഴില്‍, മധ്യവര്‍ഗ, ചെറുകിട, ഇടത്തരം മേഖലയില്‍ വികസനത്തിനാണ് ഊന്നല്‍. 9 മേഖലകളില്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യമേഖലയില്‍ 11 ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കും. ഗ്രാമീണമേഖലയില്‍ 2.66 ലക്ഷം കോടിയുടെ പദ്ധതികള്‍ വരും. ആദായനികുതി ഇളവിനുള്ള പരിധി 75,000 ആക്കി. ഇളവ് പുതിയ സ്‌കീമിന്.
9 മേഖലകള്‍ക്ക് ഊന്നല്‍, വിദ്യാഭ്യാസ നൈപുണ്യ മേഖലയ്ക്ക്് 1.48 കോടി, നാല് കോടി യൂവാക്കള്‍ക്കായി നൈപുണ്യനയം, നിര്‍മ്മാണമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ആദ്യശമ്പളമായി പതിനയ്യായിരം രൂപ മൂന്ന് ഗഡുക്കളായി കേന്ദ്രം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം, അയ്യായിരം രൂപ ഇന്റേണ്‍ഷിപ്പ് തുകയായി കേന്ദ്രം നല്‍കും. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും, കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി.
ഉന്നതവിദ്യാഭ്യാസത്തിന് പത്ത് ലക്ഷം വരെ വിദ്യാഭ്യാസ വായ്പ, ബിഹാറിനും, ആന്ധ്രക്കും വാരിക്കോരി പദ്ധതികള്‍, ആന്ധ്രക്ക് പതിനയ്യായിരം കോടിയുടെ പാക്കേജ്്, ഹൈദരാബാദ്-ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, എം.എസ്.എം.ഇകള്‍ക്ക്് ഈടില്ലാതെ വായ്പ, മുദ്ര ലോണ്‍ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി, ബിഹാറിലെ ഹൈവേ വികസനത്തിന് പതിനാറായിരം കോടി, 12 വ്യവസായ പാര്‍ക്കുകള്‍ ഉടന്‍ വരും. 14 നഗരങ്ങളെ വികസിപ്പിക്കാന്‍ പദ്ധതി. ചെറുകിട ഇടത്തരം മേഖലയ്ക്ക് വായ്പാ സഹായം.
കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി. കാര്‍ഷികമേഖലയില്‍ ഗവേഷണപദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി, എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടും, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള പുതിയ വിളകള്‍ വികസിപ്പിക്കാന്‍ പദ്ധതി, കാര്‍ഷിക സംഘടനകളെയും, സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും. . ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി. വഴിയോര വിപണിക്ക് പ്രത്യേക സഹായം. സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ക്കും, ഫുഡ് ഹബ്ബുകള്‍ക്കും പ്രത്യേക സഹായം. അടിസ്ഥാനസൗകര്യ മേഖലയില്‍ 11 ലക്ഷം കോടിയുടെ നിക്ഷേപം
വില കുറയുന്നവ
മൊബൈല്‍ ഫോണ്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, സ്വര്‍ണം, വെള്ളി, ലതര്‍, കാന്‍സര്‍ രോഗത്തിനുള്ള മൂന്ന്് ജീവന്‍രക്ഷാ മരുന്നുകള്‍, തുണിത്തരങ്ങള്‍