Newsskerala

ഒക്ടോബര്‍ മൂന്നിലെ ഭാരത് ബന്ദ് മാറ്റി

ന്യൂഡല്‍ഹി:  ഒക്ടോബര്‍ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി.ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നത് പരിഗണിച്ചാണ് തീരുമാനം.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ 2025 നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബന്ദിന് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *