തൃശൂർ: സാധാരണക്കാരനു മേൽ നികുതിയും വൈദ്യുതനിരക്കും കൂട്ടി അമിതഭാരം അടിച്ചേൽപ്പിക്കരുത് ആം ആദ്മി പാർട്ടി. കേരളത്തിൽ ഏറ്റവും കുറവ് ചിലവിൽ വൈദ്യുതി ഉല്പാതിപ്പിച്ചിട്ടും ഡൽഹിയിലെയും പഞ്ചാബിലെയും പോലെ വൈദ്യുതി സൗജന്യം നല്കാൻ കഴിയുന്ന അവസ്ഥയിലും സാധരണക്കാരന് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേരളത്തിലെ എൽഡിഫ് സർക്കാർ നയം തിരുത്തണം എന്ന് ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ജിതിൻ സദാനന്ദൻ ആം ആദ്മി പാർട്ടി സംസ്ഥാന വ്യാപകമായി വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി തൃശൂർ വൈദ്യുതഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
യോഗത്തിൽ ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് റാഫേൽ ടോണി അദ്ധ്യക്ഷത വഹിച്ചു. കർഷക വിഭാഗം സംസ്ഥാന സെക്രട്ടറി കിസാൻ ജസ്റ്റിൻ,ആമിനക്കുട്ടി എന്നിവർ സംസാരിച്ചു.