Newsskerala

Thrissur-D

തൃശൂരിൽ റെഡ് അലർട്ട്

തൃശൂർ : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് (റെഡ് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും …

തൃശൂരിൽ റെഡ് അലർട്ട് Read More »

തൃശ്ശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ (ഓ അവധി

തൃശ്ശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (07.08.2026, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമം 2005, സെക്ഷൻ 30(2)(xxix) പ്രകാരമാണ് നടപടി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധി മൂലം നഷ്ടപ്പെടുന്ന അധ്യയന സമയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 2) ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30, 34 പ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം …

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Read More »

സി.എഫ്.കെ : എം സി തൈക്കാട് (പ്രസിഡണ്ട്) പി.പി.സജീവ് (ജനറൽ സെക്രട്ടറി) ത തൃശൂർ : സി.എഫ്.കെ ജില്ലാ പ്രവർത്തകയോഗം തൃശ്ശൂർ സി.എം.എ സ് സ്കൂൾ ഹാളിൽ സംസ്ഥാന വൈസ് ചെയർമാൻ എ.ഇ.സാബിറയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ത്യേലത്ത് മുഖ്യ പ്രഭാഷണo നടത്തിയ യോഗത്തിൽ പു തിയ ഭാരവാഹികളായി എം.സി.തൈക്കാട് (പ്രസിഡണ്ട്), റോസി ലോനപ്പൻ, സുബ്രഹ്മണ്യൻ കെ. വി.(വൈസ്ചെയർമാൻമാർ) സജീവ് പി. പി. (ജനറൽസെക്രട്ടറി), സോളി അനിൽ, ജോസ് മാ ണി (ജോ.സെക്രട്ടറി)മാർ, കെ.എൻ. …

Read More »

തൃശൂരിലെ പെണ്‍വാണിഭകേന്ദ്രത്തിലെ  കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

തൃശൂര്‍: നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം അറസ്റ്റില്‍. അസമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) ആണ്് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം …

തൃശൂരിലെ പെണ്‍വാണിഭകേന്ദ്രത്തിലെ  കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍ Read More »

തൃശൂർ ജില്ലയിൽ നാളെ ശനിയാഴ്ച)വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും, തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തി, വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) 2026 ജൂലൈ 04 (ശനിയാഴ്ച) ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല. …

തൃശൂർ ജില്ലയിൽ നാളെ ശനിയാഴ്ച)വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More »

തൃശൂർ പൂരം: മദ്യം- ലഹരി വിൽപ്പന നിരോധിച്ചു

തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 25ന് രാത്രി 11 മണി മുതൽ ഏപ്രിൽ 27ന് ഉച്ചയ്ക്ക് 2 മണി വരെ (39 മണിക്കൂർ) തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകൾ, കള്ള് ഷാപ്പ്, ബിയർ ആന്റ് വൈൻ പാർലറുകൾ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യവും മറ്റു ലഹരി വസ്‌തുക്കളുടെ വിൽപ്പനയും വിതരണവും നിരോധിച്ചും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. അബ്കാരി ആക്ടിലെ 54-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉത്തരവ് നടപ്പിൽ വരുത്തുന്നുണ്ടെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ …

തൃശൂർ പൂരം: മദ്യം- ലഹരി വിൽപ്പന നിരോധിച്ചു Read More »

മണലൂരിലെ ജനങ്ങള്‍ക്ക് ; ലീഡർ കാൻ്റീൻ 10 രൂപക്ക് ഉച്ചഭക്ഷണം

തൃശൂര്‍: വികസന, ക്ഷേമ മേഖലകളിൽ പാഴായിപ്പോയ മണലൂര്‍ നിയോജകമണ്ഡലത്തിലെ പത്ത് വര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ടി.എന്‍ പ്രതാപന്‍ പത്ത് ഗ്യാരന്റിയും മണലൂരിനൊരു മാനിഫെസ്റ്റോയും പ്രഖ്യാപിച്ചിരിക്കുന്നു.നിയോജകമണ്ഡലത്തിലെ വ്യത്യസ്ത മേഖലകളിലുള്ള ജനവിഭാഗങ്ങൾ, ജനപ്രതിനിധികൾ, ശാസ്ത്ര സാങ്കേതിക വിദഗ്ദർ, എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് പത്ത് ഗ്യാരന്റികള്‍ പ്രഖ്യാപിക്കുന്നത്. ഇതിനു പുറമെ മണലൂരിന് ഒരു മാനിഫെസ്റ്റോയും തയ്യാറാക്കിയിട്ടുണ്ട്. മണലൂരില്‍ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പത്ത് മാസത്തിനുള്ളില്‍ പത്ത് ഗ്യാരന്റികള്‍ക്കും തുടക്കം കുറിക്കുമെന്നും ടി.എന്‍ പ്രതാപന്‍ പ്രസ്താവിച്ചു. മദര്‍ തെരേസ …

മണലൂരിലെ ജനങ്ങള്‍ക്ക് ; ലീഡർ കാൻ്റീൻ 10 രൂപക്ക് ഉച്ചഭക്ഷണം Read More »

ശ്രീശൻ അടിയാട്ടിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ

​തൃശൂർ: തൃശൂർ നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി ശ്രീശൻ അടിയാട്ടിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃശൂർ ടൗൺ ഹാളിൽ വച്ച് നടന്നു. വിശ്വഹിന്ദു പരിഷത്ത് മുൻ ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. പുത്തേഴത്ത് രാമചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആദിത്യ സ്വരൂപാനന്ദപുരി അധ്യക്ഷത വഹിച്ചു. ​ബിനു (ബി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ്) ബൈജു (എൽ.ജെ.പി. ജില്ലാ സെക്രട്ടറി) അഡ്വ. ശ്രീരജ ശ്രീമോൾരക്ത വല്ലിയമ്മ, ​ദീപ ബാബു, കുട്ടൻ കല്ലാറ്റ് , ​ആർട്ടിസ്റ്റ് രമേഷ്കെ . നന്ദൻ, കെ. രാജശേഖരൻ എന്നിവരും ചടങ്ങിൽ …

ശ്രീശൻ അടിയാട്ടിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ Read More »

തൃശൂരിലും രക്തചന്ദ്രൻ

ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരുകയും, ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കാതെ ഭൂമി തടയുന്നതാണ് ഇതിന് കാരണം. ചന്ദ്രന്‍ വലത്തുനിന്ന് ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇന്ന് ഗ്രഹണ സമയത്ത് ചന്ദ്രന്‍ ചിങ്ങരാശിയില്‍ ആയിരിക്കും.കേരളത്തില്‍ …

തൃശൂരിലും രക്തചന്ദ്രൻ Read More »

കുറ്റിയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം; വെടിക്കെട്ടിന് അനുമതിയില്ല

തൃശൂർ : കുറ്റിയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഫെബ്രുവരി 11 -ാം തീയതി പൊതുപ്രദർശനം നടത്താൽ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഫോടകവസ്തു ചട്ടപ്രകാരം നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും പൊതുജന സുരക്ഷ മുൻനിർത്തിയും വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

ഇടതുപക്ഷത്തെ പിന്തുണക്കില്ലെന്ന് മേയര്‍ വര്‍ഗീസ്

തൃശൂര്‍: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നില്ലെന്നും ബിജെപിയിലേക്ക് പോകണമെന്ന് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു.ഞാന്‍ കോണ്‍ഗ്രസിനെ വേണ്ടെന്ന് വച്ചതല്ല, എന്നെ കോണ്‍ഗ്രസ് വേണ്ടെന്ന് വെച്ചതാണ്. ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചാല്‍ എല്‍ഡിഎഫ് ജയിക്കും. അല്ലെങ്കില്‍ ആരെങ്കിലും ജയിക്കും. എന്നെ പോലെ ഒരു സ്വതന്ത്രന്‍ ആയി വരുന്നയാള്‍ മേയറാകണം’, അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എല്‍ഡിഎഫ് തന്റെ കൂടെയാണ് വന്നതെന്നും താന്‍ എല്‍ഡിഎഫിന്റെ കൂടെയല്ല പോയതെന്നും അദ്ദേഹം  പറഞ്ഞു. ആദ്യം താന്‍ കോണ്‍ഗ്രസ് …

ഇടതുപക്ഷത്തെ പിന്തുണക്കില്ലെന്ന് മേയര്‍ വര്‍ഗീസ് Read More »

തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: വര്‍ഗീസ് കണ്ടംകുളത്തി മത്സരിക്കില്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ.

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ മത്സരിക്കാനിടയില്ല. കോര്‍പറേഷന്‍ ഡിഎല്‍സി അംഗം വര്‍ഗീസ് കണ്ടംകുളത്തിയും, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെഷാജനും ഇത്തവണ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കും. ഇത്തവണ കൂടുതല്‍ പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ നീക്കം.  

മാള ജ്വല്ലറിയില്‍ കവര്‍ച്ച

ചാലക്കുടി: മാള വലിയപറമ്പില്‍ ജ്വല്ലറിയില്‍ കവര്‍ച്ച. 13 ഗ്രാം സ്വര്‍ണവും, 100 ഗ്രാം വെള്ളിയും നഷ്്ടമായി. വെളുപ്പിന് രണ്ട് മണിയോടെയായിരുന്നു മോഷണം.

ഷാഫിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്ക് :തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍:  പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക്് പോലീസ് ലാത്തിയടിയേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്വരാജ് റൗണ്ടില്‍ മുഖ്യമന്ത്രിയുടെയും, ധനമന്ത്രിയുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചു. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ജനറല്‍ ആശുപത്രിക്ക് സമീപം വെച്ച് പോലീസ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. പാലസ് റോഡ് അടച്ചതിനാല്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലേക്കായിരുന്നു മാര്‍ച്ച്. നാളത്തെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി …

ഷാഫിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്ക് :തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം Read More »

തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ സംഘർഷം

തൃശൂർ : തൃശൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. ഷാഫി പറമ്പിലിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം.

കൗണ്‍സിലര്‍ സ്ഥാനം വേണ്ട, നയം വ്യക്തമാക്കി മേയര്‍, ഇനി മത്സരിക്കുക നിയമസഭയിലേക്ക്?

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ.വര്‍ഗീസ് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്് വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ അറിയിച്ചു.  തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മൂന്ന് മാസം വിശ്രമത്തിലായിരിക്കുമെന്നും മേയര്‍ എം കെ.വര്‍ഗീസ്. തൃശൂര്‍ മണ്ഡലത്തില്‍ മേയറെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയില്‍ തകൃതിയായി നീക്കം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയാണോ യുഡിഎഫിനെയാണോ പിന്തുണയ്ക്കുക എന്ന ചോദ്യത്തിന് : എല്ലാ പാര്‍ട്ടികളും ഒന്നാണെന്നും, പ്രവര്‍ത്തനരീതികളില്‍ മാത്രമാണു മാറ്റമെന്നും മേയര്‍ പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കുക യും …

കൗണ്‍സിലര്‍ സ്ഥാനം വേണ്ട, നയം വ്യക്തമാക്കി മേയര്‍, ഇനി മത്സരിക്കുക നിയമസഭയിലേക്ക്? Read More »

കോര്‍റേഷന്‍ സ്‌റ്റേഡിയം നവീകരണം: യോഗത്തില്‍ മാധ്യമങ്ങളെ വിലക്കി

തൃശൂര്‍; കോര്‍പറേഷന്‍ സ്റ്റേഡിയം നവീകരണം സംബന്ധിച്ച സര്‍വകക്ഷിയോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. മാധ്യമപ്രവര്‍ത്തകരോട് താന്‍ കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇതെക്കുറിച്ചുള്ള മേയറുടെ പ്രതികരണം. മൈതാനത്തെ നവീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മേയര്‍ ഒഴിഞ്ഞുമാറി.

സില്‍വര്‍ ജൂബിലി ആഘോഷനിറവില്‍ തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍

തൃശ്ശൂര്‍ : രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം ഓര്‍ത്തെടുത്ത മുന്‍കാല കൗണ്‍സില്‍ അംഗങ്ങള്‍ പ്രഥമ കൗണ്‍സിലിലെ അംഗങ്ങളുടെ കൂട്ടായ്മ അവിസ്മരണീയമാക്കി. കൗണ്‍സില്‍ ഹാളില്‍  കൂട്ടായ്മ മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷനായി.കോര്‍പ്പറേഷന്‍ രൂപീകൃതമായിട്ട് 25 വര്‍ഷം പൂര്‍ത്തിയായിരിക്കു സന്ദര്‍ഭത്തിലാണ് 2000ത്തിലെ പ്രഥമ കൗണ്‍സിലിലെ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. . കോര്‍പറേഷന്‍  ചരിത്രത്തിലെ ഒരേടായി ഇന്നത്തെ ദിവസം മാറുമെന്ന് മേയര്‍ അറിയിച്ചു . ഒരുമിച്ച് സൗഹൃദ സംഭാഷണവും ചായ സല്‍ക്കാരവും ഗ്രൂപ്പ് ഫോട്ടോയും എടുത്തതിനു ശേഷമാണ് പിരിഞ്ഞത്