അപകീർത്തി ആരോപണം മാത്രം നിലനിൽക്കും; ശ്രീനിജന്റെ പരാതിയിൽ പട്ടികജാതി അതിക്രമ കേസ് നിലനിൽക്കില്ല എന്നും ചീഫ് ജസ്റ്റിസ്
മാധ്യമ വേട്ടയ്ക്ക് ഇറങ്ങി നാണംകെട്ട് പിണറായി സർക്കാർ
കൊച്ചി: ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
്ഷാജന് എതിരായ കേസ് എസ്്്്സി-എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് ഷാജന്‍ സ്‌കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകള്‍ നിയന്ത്രിക്കാന്‍ ഷാജന്‍ സ്‌കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാര്‍ത്ത നല്‍കി വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്ന പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളില്‍ ഒന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് എടുത്തതോടെ ഷാജന്‍ ഒളിവിലാണ്. ഷാജനെ കണ്ടെത്താനുള്ള തെരച്ചില്‍ പൊലീസ് തുടരുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തളളിയതോടെ മാധ്യമസ്ഥാപനം റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളും പരിശോധന നടത്തിയിരുന്നു. ഷാജനെതിരായ കേസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ കെ.യു.ഡബ്യൂ.ജെ അടക്കം രംഗത്തെത്തിയിരുന്നു.
ജി വിശാഖനും അനുകൂലമായ
ഹൈകോടതി വിധി:
ജനാധിപത്യത്തിൻ്റെ നാലാം തൂൺ ആണ് മാധ്യമങ്ങൾ എന്നത് മറക്കരുതെന്നും കോടതി പരാമർശിച്ചു
ഷാജൻ സ്കറിയ കേസിൽ പോലീസ് നടപടി നേരിട്ട കെയുഡബ്ല്യുജെ പത്തനംതിട്ട ജില്ല എക്സി. അംഗം ജി വിശാഖൻ്റെ ഹർജിയിൽ അനുകൂലമായി ഹൈകോടതി വിധി. പത്തനംതിട്ട ജില്ല ഘടകത്തിൻ്റെ കൂടി വിജയമാണെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിയല്ലാത്ത വിശാഖൻ്റെ വീട്ടിൽ നടത്തിയ പോലീസ് പരിശോധനയിലും ഫോൺ പിടിച്ചെടുത്തതിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായി. പ്രതിയല്ലാത്ത ഒരാളുടെ വീട്ടിൽ റെയ്ഡ് നടത്താനും ഫോൺ പിടിച്ചെടുക്കാനും പോലീസിന് എന്ത് അധികാരം എന്നാണ് കോടതി ചോദിച്ചത്. ജനാധിപത്യത്തിൻ്റെ നാലാം തൂൺ ആണ് മാധ്യമങ്ങൾ എന്നത് മറക്കരുതെന്നും കോടതി പരാമർശിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടുള്ള സമരചരിത്രത്തിലെ പുതിയൊരു ഏടാണ് കോടതി വിധി.