Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ

നീണ്ട 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു നിയമസഭയിൽ; ഭൗതികശരീരം ഏറാംബുലൻസിൽ തിരുവനന്തപുരത്ത് ഉച്ചക്ക് 12.30 എത്തിക്കും

2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും മുഖ്യമന്ത്രി

കൊച്ചി: ജനകീയമുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണം  ഇന്ന് പുലര്‍ച്ചെ 4:25-ഓടെയായിരുന്നു. ശ്വാസകോശത്തിലെ അര്‍ബുദബാധയ്ക്ക് ഡോ യു.എസ്. വിശാല്‍ റാവുവിന്റെ  നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്റെ  ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവില്‍ എത്തിയത്.

ചികിത്സയിലൂടെ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ രക്തസമ്മര്‍ദം കൂടിയതോടെ, അദ്ദേഹം വസിച്ചിരുന്ന ഇന്ദിര നഗറിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗം ബംഗളൂരുവില്‍ നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ വച്ച് ആദരമര്‍പ്പിക്കും. സംസ്‌കാര ശുശ്രൂഷകള്‍ ജന്മനാടായ പുതുപ്പള്ളിയില്‍ വച്ച് നടത്തും

Leave a Comment

Your email address will not be published. Required fields are marked *