Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kottayam-D

ചാണ്ടി ഉമ്മന്‍ 37,719 വോട്ടിന് വിജയിച്ചു. പുതുപ്പള്ളിയിലെ റെക്കോർഡ് ഭൂരിപക്ഷം

പുതുപ്പള്ളി തൂത്തുവാരി ചാണ്ടി ഉമ്മന്‍ കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 37,719 വോട്ടിന് വിജയിച്ചു.  യുഡിഎഫ്-80,144, എല്‍ഡിഎഫ്-42,425, എന്‍ഡിഎ-6,558 എന്നിങ്ങനെയാണ് വോട്ട്നില. ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9,044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. എന്നാല്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് റൗണ്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് 2,074 വോട്ടുകളുടെ …

ചാണ്ടി ഉമ്മന്‍ 37,719 വോട്ടിന് വിജയിച്ചു. പുതുപ്പള്ളിയിലെ റെക്കോർഡ് ഭൂരിപക്ഷം Read More »

പുതുപ്പള്ളിയിൽ നിലം തൊടാതെ സിപിഎം; ഒരു ബൂത്തിൽ പോലും ലീഡ് ലഭിക്കാതെ ജെയ്ക്ക്; 45,000 ഭൂരിപക്ഷത്തിലേക്ക്

നിലം തൊടാതെ സിപിഎം; ചിത്രത്തിൽ ഇല്ലാതെ ബിജെപി പുതുപ്പള്ളിയിൽ നിലം തൊടാതെ സിപിഎം; ഒരു ബൂത്തിൽ പോലും ലീഡ് ലഭിക്കാതെ ജെയ്ക്ക് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ …. പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ആളി കത്തി ….. കൊച്ചി: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ചരിത്രവിജയത്തിലേക്ക്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കാല്‍ലക്ഷം കടന്നു. നാല് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡ് 26,001 ആയി.  ഇനി വോട്ടെണ്ണല്‍ എല്‍.ഡി.എഫിന് സ്വാധീനമുള്ള മേഖലകളിലാണ്. …

പുതുപ്പള്ളിയിൽ നിലം തൊടാതെ സിപിഎം; ഒരു ബൂത്തിൽ പോലും ലീഡ് ലഭിക്കാതെ ജെയ്ക്ക്; 45,000 ഭൂരിപക്ഷത്തിലേക്ക് Read More »

ഗണപതി പരാമര്‍ശം: സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍.എസ്.എസ്; മറുപടിയുമായി ഗോവിന്ദൻഗണപതി

കൊച്ചി: സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി എന്‍.എസ്.എസ് രംഗത്ത്..വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തി.പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം.സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ലെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഹൈന്ദവ ആരാധനാ മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  ഗണപതിയെ സ്പീക്കര്‍ അവഹേളിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍  പ്രതിഷേധത്തിലാണ്. ഈ മാസം 21ന് കുന്നത്തുനാട് നടത്തിയ  പ്രസംഗത്തെ ചൊല്ലിയാണ് സംഘപരിവാര്‍ സംഘടനകള്‍ സ്പീക്കര്‍ക്ക് നേരെ തിരിഞ്ഞത്. എൻഎസ്എസിന് മറുപടിയുമായി ഗോവിന്ദൻ …

ഗണപതി പരാമര്‍ശം: സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍.എസ്.എസ്; മറുപടിയുമായി ഗോവിന്ദൻഗണപതി Read More »

ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ

നീണ്ട 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു നിയമസഭയിൽ; ഭൗതികശരീരം ഏറാംബുലൻസിൽ തിരുവനന്തപുരത്ത് ഉച്ചക്ക് 12.30 എത്തിക്കും 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും മുഖ്യമന്ത്രി കൊച്ചി: ജനകീയമുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണം  ഇന്ന് പുലര്‍ച്ചെ 4:25-ഓടെയായിരുന്നു. ശ്വാസകോശത്തിലെ അര്‍ബുദബാധയ്ക്ക് ഡോ യു.എസ്. വിശാല്‍ റാവുവിന്റെ  നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്റെ  ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവില്‍ എത്തിയത്. ചികിത്സയിലൂടെ …

ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ Read More »

ഡോ.വന്ദനയുടെ കൊലപാതകം; പോലീസിനെതിരെ ഹൈക്കോടതി

കൊച്ചി:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പോലീസിന് ഗുരുതരമായ വീഴ്ച വന്നു. പോലീസിനെ വ്യക്തിപരമായി വിമര്‍ശിക്കുകയല്ല, മറിച്ച് സംവിധാനത്തിനാണ് വീഴ്ചയെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഭയം മൂലമാണ് ഡോക്ടര്‍മാരുടെ സമരമെന്നും കോടതി അഭിപ്രായപ്പെട്ടു. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയണം. ഇങ്ങനെയാണ് സ്ഥിതിയെങ്കില്‍ മജിസ്‌ട്രേറ്റുമാര്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ …

ഡോ.വന്ദനയുടെ കൊലപാതകം; പോലീസിനെതിരെ ഹൈക്കോടതി Read More »

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി

കൊച്ചി: ബഫര്‍സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി നീക്കി മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു …

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി Read More »

കോട്ടയം ജില്ലയിൽ 20 പേരെ കാണാതായി ; 40-അംഗ കരസേന സംഘം കോട്ടയം കൂട്ടിക്കലിൽ

കോട്ടയം: ശനിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച മഴ വൈകിയും നിലയ്ക്കാതെ പെയ്യുകയാണ്. കൂട്ടിക്കല്‍ കാവാലിയില്‍ മണ്ണിച്ചിലില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജില്ലയില്‍ മലയോര മേഖലയില്‍ നിരവധി ഉരുള്‍ പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്,15 പേരെ കാണാതായി ,3 പേരുടെ മൃതദേഹം കണ്ടെത്തി. വ്യാപക നാശം, നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. നൂറു കണക്കിന് വീടുകള്‍ തകര്‍ന്ന് ഒഴുകി. മേഖലയിലെ ചെറുതും വലുതുമായ തോടുകളും ആറുകളും നിറഞ്ഞൊഴുകുകയായിരുന്നു. മുണ്ടക്കയം കോസ് വേ ,കൂട്ടിക്കല്‍ …

കോട്ടയം ജില്ലയിൽ 20 പേരെ കാണാതായി ; 40-അംഗ കരസേന സംഘം കോട്ടയം കൂട്ടിക്കലിൽ Read More »