ഗര്‍ഭിണിയായ നേഴ്‌സിനെയടക്കം മര്‍ദിച്ച സംഭവം:
തൃശൂര്‍: കൈപറമ്പ് നൈല്‍ ആശുപത്രി എം.ഡി.ഡോ. അലോക് വര്‍മ ഗര്‍ഭിണിയായ നേഴ്‌സിനെ അടക്കം മര്‍ദിച്ചെന്ന ആരോപണത്തില്‍ മേല്‍നടപടിക്കായി കളക്ടര്‍ കൃഷ്ണ തേജ ഒരാഴ്ചത്തെ സാവകാശം തേടി, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തില്‍ നേരിട്ട് അന്വേഷണം നടത്തും.
ഏഴ് ദിവസത്തിനകം ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആഗസ്റ്റ് 10 മുതല്‍ ജില്ലയില്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്ന് യു.എന്‍.എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും നിസ്സംഗതയില്‍ നേഴ്‌സുമാര്‍ക്ക് രോഷമുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ സമ്പൂര്‍ണ പണിമുടക്ക് സംസ്ഥാനമൊട്ടാകെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചട്ടപ്രകാരം നടപടിയെടുക്കുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നേഴ്‌സിംഗ് സമൂഹം ഇക്കാര്യത്തില്‍ തങ്ങളോടൊപ്പമുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.