തൃശൂര്‍: വിലക്കയറ്റത്തിനെതിരെ കളക്ടറേറ്റിന് മുന്നി്ല്‍ അടപ്പുകൂട്ടി പട്ടിണിക്കഞ്ഞി വെച്ചും, പ്രകടനം നടത്തിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധസമരം. തെക്കേഗോപുരനടയില്‍ നിന്ന് കളക്ടറേറ്റിലേക്ക് നടത്തിയ പട്ടിണി മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
റേഷന്‍ കടകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും, മാവേലി സ്‌റ്റോറുകളിലും അവശ്യഭക്ഷ്യവസ്തുക്കള്‍ ഒന്നു തന്നെയില്ലെന്ന്്് ടി.എന്‍.പ്രതാപന്‍ എം.പി പറഞ്ഞു. പട്ടിണി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഴുപ്പട്ടിണിയിലായ നാടിന്റെ രക്ഷിക്കാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രി കപടകമ്മ്യൂണിസ്റ്റായി മാറിയെന്നും പ്രതാപന്‍ പറഞ്ഞു. ഓണക്കാലമായിട്ടും ജനം ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ എം.പി.വിന്‍സെന്റ്, ഒ.അബ്ദുറഹിമാന്‍കുട്ടി, ടി.വി.ചന്ദ്രമോഹന്‍, ജോസഫ് ചാലിശ്ശേരി, സുനില്‍ അന്തിക്കാട്, കെ.ബി.ശശികുമാര്‍, ഐ.പി.പോള്‍, , സി.ഒ.ജേക്കബ്, സി.സി.ശ്രീകുമാര്‍, ലീലാമ്മാ തോമസ്, ജിന്നി ജോയ്, റെജി ജോര്‍ജ് ബിന്ദു സേതുമാധവന്‍, കവിതാ പ്രേംരാജ്, മഞ്ജുള ദേശമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.