‘
തൃശൂർ: കണിമംഗലം ബസ് അപകട സ്ഥലത്ത് എത്തിയ മന്ത്രി കെ.രാജനെ രോഷാകുലരായ നാട്ടുകാർ തടഞ്ഞു. റോഡ് നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് മന്ത്രിയോട് നാട്ടുകാർ പരാതിപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം തുടങ്ങിയ പാലക്കൽ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡ് നിർമ്മാണം ഒന്നര മാസം മാത്രമാണ് നടന്നത്. റോഡിൻ്റെ ഒരു ഭാഗം മാത്രമാണ് കോൺക്രീറ്റ് ചെയ്തത്.അഞ്ച് മാസത്തോളമായിട്ടും റോഡ് നിർമ്മാണം പുന:രാരംഭിക്കാത്തതിനെതിരെ വ്യാപാരികൾ കടക്കം പ്രതിഷേധ സമരം നടത്തിയിരുന്നു. ഇത്രയും കാലം മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് നിർമ്മാണത്തിലെ അനാസ്ഥയും അപാകതയും ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി രാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം കളകടർ നേരിട്ടെത്തി ഗതാഗതം ക്രമീകരിക്കുന്ന കാര്യം ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.റോഡ് നിർമ്മാണം സമയബന്ധിതമായി തീർക്കാൻ കരാറു കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പരിഭ്രാന്തി വേണ്ടെന്നും ഒരാൾക്ക് മാത്രമാണ് സാരമായ പരിക്കെന്നും അദ്ദേഹം അറിയിച്ചു. അപകട വാർത്ത രാവി ലെ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അറിഞ്ഞ് സ്ഥലത്ത് ജനം പ്രവഹിച്ചു.