തൃശൂര്‍: ഓണത്തിന്റെ വരവറിയിച്ച് നടുവിലാലില്‍ പുലിക്കളിക്ക് കൊടിയേറി. രാവിലെ നടന്ന ചടങ്ങില്‍ മേയര്‍ എം.കെ.വര്‍ഗീസ് കൊടിയേറ്റം നിര്‍വഹിച്ചു.
നാലോണനാളിലാണ് പുലിക്കളി മഹോത്സവം. ഇത്തവണ അഞ്ച് ടീമുകളാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്.
ഭാരിച്ച സാമ്പത്തിക ചിലവുള്ള പുലിക്കളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്് മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. തൃശൂരിന്റെ തനതായ കലാരൂപമാണിത്. പുലിക്കളിക്ക് കോര്‍പറേഷന്‍ പരമാവധി സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.