മുള്ളൂർക്കര : കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര തൃശൂർ ജില്ലയിലെ മുള്ളൂർക്കര പഞ്ചായത്തിൽ പര്യടനം നടത്തി.
മുള്ളൂർക്കര പഞ്ചായത്ത് പരിസരത്ത് നടന്ന നടന്ന വികസിത് സങ്കല്‍പ് യാത്ര പരിപാടി മണ്ണുത്തി കൃഷിവി ഗ്യാൻ കേന്ദ്ര അസ്സിസ്റ്റന്റ് പ്രൊഫസർ ദീപ ജയിംസ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി മുള്ളൂർക്കര പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് മൈക്രോ ന്യൂട്രിയന്റുകളും കീടനാശിനികളും തളിക്കുന്നത് കർഷകർക്ക് പരിചയപ്പെടുത്തി.
വിവിധ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കുള്ള ബാങ്ക് വായ്പകൾ ചടങ്ങിൽ വിതരണം ചെയ
ഉജ്ജ്വല യോജനക്കു കീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്തു.
കാനറാ ബാങ്ക് ബ്രാഞ്ച് മാനേജർ പ്രിയങ്ക പങ്കജ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ, എഫ്.എ.സി.ടി പ്രതിനിധി മഞ്ജു, പോസ്റ്റൽ ഡിപ്പാർട്മെന്റ് ഇൻസ്‌പെക്ടർ സയിദ എന്നിവർ ചടങ്ങിൽ സംസാരിച്ചു.