കൊട്ടാരക്കര: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച്് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയിലാണിപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഈ നാടിനെയാണ് ആക്ഷേപിക്കുന്നതെന്ന് മനസ്സിലാക്കണം. ഗവര്‍ണറുടേത് ജല്പനങ്ങളാണ്. അദ്ദേഹത്തെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക.
വിദ്യാര്‍ത്ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്നാണ് അദ്ദേഹം വിളിച്ചത്. തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പ്രചരിപ്പിച്ചിക്കുന്നത്. എസ്.എഫ്.ഐയുടെ ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന്് പറയാന്‍ എന്ത് ഉറപ്പാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. എന്താണ് തെളിവെന്നും അദ്ദേഹം ആരാഞ്ഞു.
ഗവര്‍ണറെ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണം. ഇങ്ങനെ പോയാല്‍ കേന്ദ്ര, സംസ്ഥാന ബന്ധം വഷളാകും. ഗവര്‍ണര്‍ക്ക് കേന്ദ്രത്തിലെ ചിലരുടെയെങ്കിലും പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ച.. സമരക്കാര്‍ക്ക്് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ വേറെ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.