Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പിണറായിയെ വെട്ടിലാക്കി ഗവര്‍ണര്‍; പോലീസ് സുരക്ഷ വേണ്ടെന്ന്….READ MORE

കോഴിക്കോട്:  പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനങ്ങളുടെ അടുത്തെത്തി. മിഠായിത്തെരുവിലെ കടയില്‍ നിന്ന് ഹല്‍വ വാങ്ങി.  കുട്ടികളെ ലാളിച്ചും, സെല്‍ഫിയെടുത്തും ഗവര്‍ണര്‍ തിരക്കേറിയ മിഠായിത്തെരുവിലും മാനാഞ്ചിറയിലുമായി  40 മിനിറ്റോളം ചിലവിട്ടു.
തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്നും, ജനങ്ങള്‍ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിന് അദ്ദേഹം നന്ദി അറിയിച്ചാണ് മടങ്ങിയത്.

 തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡി.ജി.പിക്ക് കത്തയച്ചിട്ടുണ്ട്.

കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണെന്നും, എന്നാല്‍ അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത്  മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ മാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്.  കേരളത്തിലെ ജനങ്ങളില്‍ നിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് ഇഷ്ടമാണ്,ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.

n

Leave a Comment

Your email address will not be published. Required fields are marked *