തൃശൂര്‍: പുലിക്കളിയില്‍ പെണ്‍പെരുമ. പത്തോളം പെണ്‍പുലികളാണ് അരമണികിലുക്കി നൃത്തച്ചുവടുകളുമായി നഗരത്തെ വലംവെച്ചത്. പുലിക്കളി മഹോത്സവത്തില്‍ പെണ്‍കരുത്തിന്റെ വരവറിയിച്ച് വിയ്യൂര്‍ ദേശത്തിന് വേണ്ടി മൂന്നും, പൂങ്കുന്നം സീതാറാം മില്‍ ദേശത്തിന് വേണ്ടി രണ്ടും വീതം പെണ്‍പുലികള്‍ അണിനിരന്നു. സീതാറാം മില്‍ ദേശത്തിന് വേണ്ടി സിനിമാ, സീരിയല്‍ താരം നിമിഷ ബിജോയും സഹോദരി അനീഷയും പുലിവേഷമിട്ടു. ഇത്തവണ ഏഴ് ടീമുകളാണ് പുലിക്കളി മഹോത്സവത്തില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും 51 എണ്ണത്തില്‍ കൂടാതെ പുലികള്‍ പങ്കെടുക്കും.