കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന്‍ വില ആദ്യമായി 60,000 കടന്നു.
പവന് ഒറ്റയടിക്ക് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 60,200 രൂപയിലും ഗ്രാമിന് 7,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6,205 രൂപയും 24 കാരറ്റ് സ്വര്‍ണം പവന് 65,672 രൂപയാണ് വില.
തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച സ്വര്‍ണവില ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് റിക്കാര്‍ഡ് കുതിപ്പ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയുടെ റിക്കാര്‍ഡാണ് ഇന്ന് മറികടന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വര്‍ധിച്ചത് 1,200 രൂപയാണ്. എന്നാല്‍ നാലിന് സ്വര്‍ണവില 360 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വീണ്ടും 58,000ന് മുകളില്‍ എത്തി. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 59,000 രൂപ കടക്കുകയും ചെയ്തു