തൃശൂർ : സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ്, കൺട്രോൾ റൂം എന്നിവ ചേർന്ന് നഗരത്തിൽ വിവിധയിടങ്ങളിലെ ബസ്സുകളിൽ നടത്തിയ മിന്നൽ പരിശോധനകളിൽ 54 ഓളം നിയമലംഘനങ്ങൾ കണ്ടെത്തുകയും ഫൈൻ ഈടാക്കുകയും ചെയ്തു.
ട്രാഫിക് എൻഫോഴ്സ് മെൻറ് യൂണിറ്റ് ഇരുപത്തിരണ്ടും കൺട്രോൾ റൂം മുപ്പത്തിരണ്ടും നിയമലംഘനങ്ങൾ കണ്ടെത്തി, തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ നോ ഹോൺ, പൊല്യൂഷൻ, ബ്രേക്ക്, ലൈറ്റ്, വൈപ്പർ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവകളിലുള്ള പരിശോധനകളിലാണ് നിയമ ലംഘനം കണ്ടെത്തി ഫൈൻ ഈടാക്കിയത്. പരിശോധിച്ചതിൽ നാലെണ്ണം മാത്രമാണ് ഡോക്യുമെൻറ്സ് ക്ലിയറായി കണ്ടെത്തിയത്.