തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവച്ചതിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐയും കെഎസ്യുവും. അടിയന്തരാവസ്ഥയുടെ അമ്പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതിയുടെ നേതൃത്വത്തില്‍ സെനറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ചിത്രം മാറ്റണമെന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന സര്‍വകലാശാല രജിസ്ട്രാറും പോലീസും ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
സെനറ്റ് ഹാളിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പോലീസിനു നേരെ തിരിഞ്ഞു. ചടങ്ങില്‍ ചട്ടവിരുദ്ധമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മറുവശത്തും സംഘടിച്ചതോടെ പരിപാടി റദ്ദാക്കിയെന്ന് രജിസ്ട്രാര്‍ അറിയിച്ചെങ്കിലും ഗവര്‍ണര്‍ എത്തുകയായിരുന്നു. പരിപാടി നടക്കുന്ന ഹാളിനു പുറത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്പടിച്ചു
സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തി.