കോട്ടയം: ഗവ. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. ശുചി മുറിയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. തിരച്ചിൽ ആരംഭിച്ചത് ഭർത്താവിൻ്റെ പരാതിക്ക് ശേഷമായിരുന്നു കെട്ടിടം ഉപയോഗശൂന്യമാണെന്നായിരുന്നു ആരോഗ്യ മന്ത്രി പ്രതികരിച്ചത്.
കോട്ടയത്ത് മെഡി. കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചു
