തൃശൂര്‍: കണിമംഗലത്തെ സൈമര്‍ ആശുപത്രിയില്‍
3.1 അടി മാത്രം ഉയരമുള്ള സിമിക്ക് സുഖപ്രസവം. ഇതോടെ ആരോഗ്യമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ അയ്യന്തോള്‍ സ്വദേശിനി കെ.കെ.സിമി ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായി. ലോകത്തിലെ തന്നെ വൈദ്യശാസ്ത്രരംഗത്ത് അപൂര്‍വ പ്രസവമാണിത്. ജൂണ്‍ 23നാണ് സിസേറിയന്‍ വഴി സിമി 1.685 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.
ഗര്‍ഭധാരണത്തിന് മുന്‍പ് സിമിയുടെ ഭാരം 34 കിലോ ഗ്രാം മാത്രമായിരുന്നു. സൈമറിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറും ഹൈ റിസ്‌ക് പ്രസവ ചികിത്സ, ഫെര്‍ട്ടിലിറ്റി എന്നിവയില്‍ വിദഗ്ധനുമായ ഡോ. ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. അമ്മയ്ക്കും കുഞ്ഞിനും പൂര്‍ണ ആരോഗ്യമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സിമിയുടെ ഭര്‍ത്താവ് പ്രഗേഷ് മലപ്പുറം ജില്ലയിലെ പനമ്പാട് സ്വദേശിയാണ്. വാട്‌സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.
ഇതിനു മുമ്പ് ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ പ്രസവിച്ചതായി രേഖപ്പെടുത്തിയിരുന്നത് 108 സെന്റിമീറ്റര്‍ (3.5 അടി) ഉയരമുള്ള കാമാക്ഷി എന്ന വനിതയായിരുന്നു. വിദഗ്ദ്ധ പരിചരണവും വൈദ്യശാസ്ത്ര നൈപുണ്യവും ചേര്‍ന്ന് എറ്റവും സങ്കീര്‍ണമായ പ്രശ്നത്തെ പോലും മറികടക്കാന്‍ കഴിയുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ കേസ് എന്ന് ഡോ. ഗോപിനാഥ് പറഞ്ഞു സങ്കീര്‍ണമായ ഗര്‍ഭധാരണം നേരിടുന്ന സ്ത്രീകള്‍ക്ക് പ്രത്യാശ നല്‍കാന്‍ സാധിക്കുന്നതിലും അവരുടെ ഈ യാത്രയില്‍ ഒരു പങ്കുവഹിക്കാന്‍ സാധിച്ചതിലും തങ്ങള്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.