തിരുവനന്തപുരം: അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു പരാതി തനിക്കെതിരെയാണെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ഹണി ഭാസ്കറിൻ്റെ ആരോപണം അവർ തെളിയിക്കട്ടെ. ആരോപണം ഉന്നയിച്ച യുവനടി തൻ്റെ സുഹൃത്താണ്. തൻ്റെ പേര് അവർ പറഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു ‘ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറെന്നും രാഹുൽ പറഞ്ഞു ‘ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടില്ലെന്നും രാഹുൽ അറിയിച്ചു
തെറ്റ് ചെയ്തത് കൊണ്ടല്ല രാജിയെന്ന്: രാഹുൽ മാങ്കൂട്ടത്തിൽ
